2015 ജൂൺ 21, ഞായറാഴ്‌ച

വിവരാവകാശ നിയമം 2005 പ്രകാരം ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കേണ്ടതുണ്ടോ



     

      ആവിശ്യപെടുന്ന വിവരങ്ങള്‍ ചോദ്യങ്ങളും, ചോദ്യാവലികളുമാണെന്ന കാരണം കാണിച്ചുകൊണ്ട് വിവരങ്ങള്‍ നിഷേധിക്കാറുണ്ട് എന്നാല്‍ വിവരങ്ങള്‍ അറിയാന്‍ നേരിട്ട് ചോദ്യം ചോദിക്കാം എന്ന് ബഹുമാനപെട്ട വിവരാവകാശ കമീഷന്‍ തന്നെ വ്യക്തമാക്കിയതാണ്, ഹര്‍ജി നമ്പര്‍ AP.No.1084(1)/2012SIC തീര്‍പ്പ് കല്‍പ്പിച്ചുകൊണ്ടുള്ള നടപടിക്രമം No.6687/SIC-Gen4/2012 പ്രകാരം ബഹു.മുഖ്യവിവരാവകാശ കമ്മീഷണര്‍ ഡോ:സിബി മാത്യുസ് തന്നെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കേണ്ടതില്ല എന്ന്‍ സംസ്ഥാന വിവരാവകാശ കമ്മീഷന്‍ തീരുമാനമെടുത്തിട്ടില്ല എന്ന്‍ സംശയാതീതമായി പ്രസ്താവിച്ചിരിക്കുന്നു,          
      മറ്റെരവസരത്തില്‍ ചോദ്യാവലിക്ക് മറുപടി ആവിശ്യപെടുക വിശദീകരണങ്ങള്‍ തേടുക എന്നത് വിവരാവകാശ നിയമത്തിന്‍റെ പരിധിയില്‍ വരില്ല എന്ന കാരണത്താല്‍ എനിക്ക് വിവരങ്ങള്‍ നിഷേധിച്ചപ്പോള്‍ എന്‍റെ പരാതിയില്‍ പൊതുവിവരാവകാശ അധികാരി, സബ്റജിസ്ട്രാര്‍ പെരിന്തല്‍മണ്ണക്ക് പതിനായിരം രൂപ പിഴചുമത്തിയ ഉത്തരവിലും ഹര്‍ജി നമ്പര്‍ CP.No.781(1)/SIC/2014 തീര്‍പ്പ് കല്‍പ്പിച്ചുകൊണ്ടുള്ള നടപടിക്രമം No.10596/SIC-Gen4/2014 പ്രകാരം  ഈകാര്യം ബഹു.മുഖ്യവിവരാവകാശ കമ്മീഷണര്‍ ഡോ:സിബി മാത്യുസ് വ്യക്തമാകിയിട്ടുണ്ട്  
       ഇനി ചോദ്യാവലികള്‍ നല്‍കിയാല്‍, വിശദീകരണങ്ങള്‍  ആവിശ്യപെട്ടാല്‍ തന്നെ അതുപൂര്‍ണമായും നിഷേധിക്കുവാന്‍ കഴിയുകയില്ല  മേല്‍പരാമര്‍ശിച്ച പൊതുവിവരാവകാശ അധികാരി, സബ്റജിസ്ട്രാര്‍ പെരിന്തല്‍മണ്ണ വിവരങ്ങള്‍ നിഷേധിക്കുവാന്‍ ആധാരമാക്കിയ വിവരാവകാശ കമ്മീഷന്‍ ഉത്തരവ് തന്നെ തെളിവ്, ഹര്‍ജി നമ്പര്‍ AP.No.1210(2)/2008/SIC തീര്‍പ്പ് കല്‍പ്പിച്ചുകൊണ്ടുള്ള നടപടിക്രമം No.11493/SIC-Gen2/2008 പ്രകാരം ബഹു.മുഖ്യവിവരാവകാശ കമ്മീഷണര്‍ ശ്രീ. പാലാട്ട് മോഹന്‍ദാസ്, ബഹു.സ്റ്റേറ്റ്വിവരാവകാശ കമ്മീഷണര്‍ ശ്രീ.വി.വി ഗിരി എന്നിവരുടെ ഈ ഉത്തരവ്, പ്രസ്തുത ഉത്തരവ് ചോദ്യാവലികള്‍, വിശദീകരണങ്ങള്‍ എന്നിവയുമായി ബന്ധപെട്ട എല്ലാ വിവരങ്ങളും രേഖകളും പരിശോധിക്കുന്നതിനും, പകര്‍പ്പ് എടുക്കുന്നതിനുംമുള്ള അവസരത്തെ ഉറപ്പുനല്‍കുന്നു, ലഭ്യമായ ഒരു വിവരവും, രേഖയും ഒരു പൊതുവിവരാവകാശ അധികാരിക്കും ഒരിക്കലും നിഷേധിക്കാന്‍ പറ്റുകയില്ല, അതുകൊണ്ട് തന്നെയാണ് ബഹുമാനപെട്ട കേരള ഹൈകോടതി പാര്‍ലമെന്‍റിനോ, നിയമസഭക്കോ നിഷേധിക്കാന്‍ പാടില്ലാത്ത വിവരങ്ങള്‍ ഒരു വ്യക്തിക്കും ഒരു കാരണവശാലും നിഷേധിക്കാന്‍ പാടില്ല എന്ന്‍ 2007(3)KLT550 നമ്പര്‍ വിധിയില്‍ പ്രസ്താവിച്ചിരിക്കുന്നത്,

2 അഭിപ്രായങ്ങൾ:

  1. PUBLIC RECORDS ACT, 1993 പ്രകാരം ഓരോ പൊതുഅധികാരസ്ഥാനവും സംരക്ഷിക്കേണ്ട, ക്രോഡീകരിച്ച് നമ്പരിട്ട് സൂക്ഷിക്കേണ്ട വിവരങ്ങളെയും രേഖകളെയും കുറിച്ച് വ്യക്തമായി പറയുന്നുണ്ട് , അതുകൊണ്ട് തന്നെ പ്രസ്തുത പൊതുരേഖകള്‍ സംബന്ധിച്ച ആവിശ്യങ്ങള്‍ക്ക് ഒരു തസ്തികയും വിവരാവകാശ സംബന്ധിയ്യായി പുതുതായി ഉണ്ടാകെണ്ടതില്ല , ബഹുമാനപെട്ട കേരള ഹൈകോടതിയുടെ പാര്‍ലമെന്‍റിനോ, നിയമസഭക്കോ നിഷേധിക്കാന്‍ പാടില്ലാത്ത വിവരങ്ങള്‍ ഒരു വ്യക്തിക്കും ഒരു കാരണവശാലും നിഷേധിക്കാന്‍ പാടില്ല എന്ന 2007(3)KLT550 നമ്പര്‍ വിധിനമുക്കെല്ലാം അറിയാവുന്നതാണ് , പാര്‍ലമെന്‍റിനും, നിയമസഭക്കും സര്‍ക്കാര്‍ ഉദ്ധ്യോഗസ്ഥര്‍ ലഭ്യമായ വിവരങ്ങള്‍, രേഖകള്‍ ക്രോഡീകരിച്ചു മറുപടികള്‍ നല്‍കുന്നതും ,മന്ത്രിമാര്‍ നിയമസഭകളിലെ മറുപടികള്‍ക്ക് ആ രേഖകള്‍ അധാരമാകുന്നതും നാം സാധാരണയായി കാണുന്നതാണ്, പാര്‍ലമെന്‍റിനും, നിയമസഭക്കും ഉദ്യോഗസ്ഥര്‍ രേഖക‍ളും, വിവരങ്ങളും ക്രോഡീകരിച്ച് നല്‍കുന്നുണ്ട് എങ്കില്‍ ഏതൊരു ഇന്ത്യന്‍ പൗരനും അതിനുള്ള അവകാശമുണ്ട്, നല്‍കല്‍ ഉദ്ധ്യോഗസ്ഥന്‍റെ ബാധ്യതയുമാണ്

    മറുപടിഇല്ലാതാക്കൂ